എരമംഗലം : ഓരോ വിദ്യാർഥിയും ശാസ്ത്രപ്രചാരകരാകണമെന്നും രാജ്യത്തിനു ശാസ്ത്രബോധമുള്ള യുവതലമുറയെയാണ് ആവശ്യമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ ‘പഠനപഥം’ എരമംഗലം കിളിയിൽ പ്ലാസയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ അധ്യക്ഷത വഹിച്ചു.
മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്ത് പരിധിയിലെ പൊതുവിദ്യാലയങ്ങളിനിന്ന് എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്. പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. അധ്യാപകൻ ഇല്ല്യാസ് പെരിമ്പലത്തിന്റെ നേതൃത്വത്തിൽ ജ്യോതിശാസ്ത്ര ശില്പശാല നടത്തി.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, വൈസ് പ്രസിഡന്റ് കെ. സൗദാമിനി, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ബീന, പഞ്ചായത്ത് ജനപ്രതിനിധികളായ സെയ്‌ത് പുഴക്കര, ലീന മുഹമ്മദാലി, ഷീജ സുരേഷ്, സുഹറ ഉസ്‌മാൻ എന്നിവർ വിദ്യാർഥികൾക്കുള്ള ഉപഹാരം കൈമാറി. പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ടി.എസ്. ഷോജ, സ്വാഗതസംഘം കൺവീനർ വി.കെ. ശ്രീകാന്ത്, ഫൈസൽബാവ, പ്രഗിലേഷ് ശോഭ, സജീഷ് പെരുമുടിശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.