രോ വര്‍ഷം കഴിയുന്തോറും തിരിച്ചറിയാത്ത രീതിയില്‍ അന്റാര്‍ട്ടിക്ക മാറികൊണ്ടിരിക്കുകയാണ്. മഞ്ഞു മൂടിയ പ്രദേശം എന്ന വിശേഷണം തീര്‍ത്തും ചേരാത്ത തരത്തില്‍ മാറിക്കഴിഞ്ഞു. ആഗോളതാപനം ലോകത്ത് മറ്റെവിടെയും മാറ്റങ്ങളുണ്ടാകുന്നത് പോലെ ഇവിടവും മാറ്റിമറിച്ചു. ഇപ്പോഴിതാ പൂച്ചെടികളാല്‍ മഞ്ഞിന്‍പ്രദേശം മൂടുന്നത് ഗവേഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

അന്റാര്‍ട്ടിക് ഹെയര്‍ ഗ്രാസ്സ് (Deschampsia antarctica) , അന്റാര്‍ട്ടിക് പേള്‍വോര്‍ട്ട് (Colobanthus quitensis) എന്നീ രണ്ട് സസ്യങ്ങളാണ് മഞ്ഞുപ്രദേശത്ത് പ്രധാനമായും വളരുന്നത്. കഴിഞ്ഞ ഏതാനും ദശാബ്ദത്തിനിടെ ചൂടേറിയ വസന്തകാലം, വേനല്‍ക്കാലം പോലുള്ളവ മൂലം ഈ രണ്ടുസസ്യങ്ങളുടെ വളര്‍ച്ചാനിരക്ക് 2009 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 20 % ആയി ഉയര്‍ന്നു.

സിഗ്നി ദ്വീപില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഈ പൂച്ചെടികളുടെ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത് ഇറ്റലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇന്‍സുബ്രിയയിലെ ഗവേഷകരാണ്. 1960 മുതല്‍ 2009 വരെയുള്ള 50 വര്‍ഷത്തിനിടെയുണ്ടായ വളര്‍ച്ചാനിരക്കുമായി പുതിയ വളര്‍ച്ചയുടെ തോതിനെ ഗവേഷകര്‍ താരതമ്യപ്പെടുത്തുകയായിരുന്നു.

അന്റാര്‍ട്ടിക് ഹെയര്‍ ഗ്രാസ്സ് എന്ന പൂച്ചെടി 50 വര്‍ഷത്തിനിടെ ആര്‍ജിച്ച വളര്‍ച്ചയെക്കാള്‍ അളവിലുള്ള വളര്‍ച്ച 2009 മുതല്‍ 2018 വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തി. അതേസമയം, അന്റാര്‍ട്ടിക് പേള്‍വോര്‍ട്ടെന്ന സസ്യത്തിനാകട്ടെ അഞ്ച് ശതമാനത്തിലധികം വളര്‍ച്ച ഇതേ കാലയളവില്‍ രേഖപ്പെടുത്തി.

അന്റാര്‍ട്ടിക് പെനിൻസുലയില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സസ്യങ്ങള്‍ക്ക് വ്യാപിക്കാന്‍ നിലവുള്ളതിനെക്കാള്‍ മൂന്നിരട്ടി സ്ഥലമുണ്ടാകുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്‍ പൂച്ചെടികളുടെ വ്യാപനം തുടരുകയാണെങ്കില്‍ തിരിച്ചു ലഭിക്കാത്ത തരത്തിലുള്ള ജൈവൈവിധ്യ നാശമുണ്ടാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2022-ല്‍ അന്റാര്‍ട്ടിക്ക ഇതുവരെ അഭിമുഖീകരിച്ചതിലേറ്റവും വലിയ ഉഷ്ണതരംഗത്തിനും സാക്ഷിയായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *