കോൺഗ്രസ് ആദ്യകാല നേതാവും തികഞ്ഞ ഗാന്ധിയനുമായ എം ടി വേലായുധനെ ഗാന്ധി ദിനത്തിൽ പോത്തന്നൂർ മേഖലാ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.
പോത്തനൂർ നരിപ്പറമ്പ് മേഖലകളിൽ കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുവാൻ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഒട്ടനവധി നേതാക്കൾ ഉണ്ട് അവരിൽ മുന്നിൽ നിന്ന് നയിച്ച കരുത്തനായ നേതാവാണ് എം ടി വേലായുധൻ എന്ന് യോഗം ഓർമ്മപെടുത്തി.
പ്രസ്തുത യോഗം കരീം പോത്തനൂർൂർ ഉദ്ഘാടനം ചെയ്തു വാർഡ് പ്രസിഡണ്ട് സുനിൽ പണിക്കർ അധ്യക്ഷത വഹിച്ചു . ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആനന്ദൻ കറുത്തേടത്ത് ഷാൾ അണിയിച്ച് ആദരിച്ചു .വി കെ വിജയൻ സ്നേഹോപഹാരം നൽകി. എം ടി അറുമുഖൻ മുഖ്യപ്രഭാഷണംം നടത്തി ടിവി അബ്ദുൽസലാം വിൻസി ചമപറമ്പിൽ അഖിൽ വിജയ് എ കെ വേലായുധൻ ഫൈസൽ നാലകത്ത് സുജിത്ത് വയലിപ്പറ്റ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.