പൊന്നാനി : പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കൊമേഴ്സ് സീനിയർ, കൊമേഴ്സ് ജൂനിയർ, ഇംഗ്ലീഷ് ജൂനിയർ, പൊളിറ്റിക്കൽ സയൻസ് ജൂനിയർ, ഹിന്ദി ജൂനിയർ തുടങ്ങിയ തസ്തികകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ രേഖകൾസഹിതം തിങ്കളാഴ്ച രാവിലെ 10-ന് മൗനത്തുൽ ഇസ്‌ലാം സഭ ഓഫീസിൽ അഭിമുഖത്തിനായി എത്തണം.
പൊന്നാനി : പൊന്നാനി എം.ഐ. ഹയർസെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്സ്, അറബിക് തുടങ്ങി തസ്തികകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി തിങ്കളാഴ്ച രാവിലെ 10-ന് മൗനത്തുൽ ഇസ്‌ലാംസഭ ഓഫീസിൽ അഭിമുഖത്തിനായി എത്തണം.
എടപ്പാൾ : തൃക്കണാപുരം എ.എൽ.പി. സ്കൂളിൽ ഒഴിവുള്ള എൽ.പി. അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ശനിയാഴ്ച 11-ന്. ഡി.എൽ.എഡും (ടി.ടി.സി.) കെ.ടെറ്റ് സർട്ടിഫിക്കറ്റുമുള്ളവർക്ക് പങ്കെടുക്കാം.