എരമംഗലം : വിദേശ രാജ്യങ്ങളിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദ്യാർഥികൾ പോകുന്നത് സംസ്ഥാനസർക്കാർ ഗൗരവമായി കാണണമെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥ് പറഞ്ഞു.
കോൺഗ്രസ് പഴഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ‘ആദരവ് -2024’ പരിപാടി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗം റസ്‌ലത്ത് സക്കീർ അധ്യക്ഷതവഹിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ലക്ഷ്‌മി മേനോൻ, അമൃത സുധീപ്, കുഞ്ഞുകൈകളിൽ വയലിൻ വിസ്‌മയം തീർക്കുന്ന ഗംഗ ശശിധരൻ എന്നിവരെയും എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., യു.എസ്.എസ്. വിജയികളെയും അനുമോദിച്ചു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ മുഖ്യപ്രഭാഷണം നടത്തി. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു, കെ.പി.സി.സി. അംഗങ്ങളായ അഡ്വ. എ.എം. രോഹിത്, ഷാജി കാളിയത്തേൽ, സുരേഷ് പാട്ടത്തിൽ, യൂസഫ് കാളിയത്ത്, സെഞ്ച്വറി ബാബു, ശരത് പാറേമ്പാടൻ, ഷംസീർ പഴഞ്ഞി, യു.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.