എടപ്പാൾ : “മികവാർന്ന വിദ്യാഭ്യാസത്തിന് കരുത്തേകാൻ ഐഡഡ് സ്കൂൾ ” എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് കേരള ഐഡഡ് സ്കൂൾ മാനേജഴ്‌സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 17 സബ്ജില്ലകളിലൂടെ നടത്തുന്ന മാനേജഴ്‌സ് മീറ്റ് എടപ്പാൾ ദാറുൽ ഹിദായയിൽ നടന്നു.
അഷറഫ് കൊക്കൂർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എടപ്പാൾ സബ് ജില്ലയിലെ ഐഡഡ് സ്കൂൾ മാനേജർ മാർ പങ്കെടുത്തു. സബ് ജില്ലാ വൈസ് പ്രസിഡന്റ് കാദർ ഹാജി (തിരുത്തി ) അധ്യക്ഷത വഹിച്ചു. സബ് ജില്ലാ സെക്രട്ടറി അനസ് യുസുഫ് യാസീൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി നാസർ എടരിക്കോട്, അസീസ് മാസ്റ്റർ തുടങ്ങി അസോസിയേഷന്റെ ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.