പൊന്നാനി: പൊന്നാനിയില്‍ 12വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിധിയായി. പ്രതി കാലടി സ്വദേശി അബ്ദുള്‍ കരീമിന് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി  10 വര്‍ഷം തടവിനും 2ലക്ഷം രൂപ പിഴയും ചുമത്തി. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.

2017ല്‍ 12 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. കേസില്‍ കാലടി പള്ളിപ്പടി നായകത്ത് വളപ്പില്‍ അബ്ദുള്‍ കരീമിനെ 10 വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും ചുമത്തി്. പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ്  ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നല്‍കാനും ഉത്തരവിട്ടു. സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് സുബിത ചിറക്കലാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി കെ.കെ സുഗുണ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Related Post

Leave a Reply

Your email address will not be published. Required fields are marked *