പൊന്നാനി : പാതയോരങ്ങളും മറ്റും ശുചീകരിച്ച് നാടെങ്ങും ഗാന്ധിജയന്തി ആഘോഷിച്ചു. പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്തൂപത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുകയും നിള ടൂറിസം പാതയോരം ശുചീകരിക്കുകയും ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം. അബ്ദുൽ ലത്തീഫ്, പുന്നക്കൽ സുരേഷ്, എ. പവിത്രകുമാർ, കെ. ജയപ്രകാശ്, നഗരസഭാ കൗൺസിലർമാരായ മിനി, ശ്രീകല, ഷബ്ന, ഷബീറാബി എന്നിവർ നേതൃത്വം നൽകി.