പൊന്നാനി : എരമംഗലത്തെ സാമൂഹിക, ജീവകാരുണ്യ മേഖലയിൽ മാതൃകയായ ടീം ഇ.ആർ.എം. അനുമോദനസദസ്സ് സംഘടിപ്പിച്ചു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്‌ഘാടനം ചെയ്തു. റംഷാദ് സൈബർ മീഡിയ അധ്യക്ഷത വഹിച്ചു.
അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ലെഫ്റ്റനന്റ് ഡോ. തൗഫീഖ് റഹ്‌മാൻ, വെളിയങ്കോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സെയ്‌ത് പുഴക്കര എന്നിവർ മുഖ്യാതിഥികളായി. ചടങ്ങിൽ മാതൃഭൂമി എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോടിന് ഡോ. തൗഫീഖ് റഹ്‌മാനും പൊതുപ്രവർത്തകൻ സുരേഷ് പാട്ടത്തിലിന് കല്ലാട്ടേൽ ഷംസുവും ഉപഹാരം നൽകി ആദരിച്ചു.
എരമംഗലം സ്വദേശിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനായി നടത്തിയ ന്യൂസ് പേപ്പർ ചലഞ്ചിൽ പങ്കാളികളായ വന്നേരി ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളെയും പെരുമ്പടപ്പ് സൈബർ മീഡിയ അക്കാദമി വിദ്യാർഥികളെയും അനുമോദിച്ചു. വന്നേരി സ്‌കൂൾ റിട്ട. കായികാധ്യാപകൻ ഡെന്നിസ് മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ സന്ധ്യ, പ്രഗിലേഷ് ശോഭ, ജിഷാദ് ഒലിയിൽ, മനോജ് കോനശേരി, സുരേഷ് പൂങ്ങാടൻ, കെ.വി. അൻവർ, ഷറഫുദ്ദീൻ, റഫീഖ് പുഴക്കര, റിനീഷ്, അംബിക ചേംബാല തുടങ്ങിയവർ പ്രസംഗിച്ചു.