എരമംഗലം : പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പെരുമ്പടപ്പിൽ ഞാറ്റുവേല ചന്ത നടത്തി. ഞാറ്റുവേല ചന്ത പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. നിസാർ അധ്യക്ഷത വഹിച്ചു. ആദ്യവില്പന പി. നിസാർ നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം. വിനയൻ പദ്ധതി വിശദീകരണം നടത്തി.
കെ. സൗദാമിനി, സൗദ അബ്ദുല്ല, നിഷാദത്ത്, പി.കെ. അബൂബക്കർ, സക്കറിയ, നിഷ, കൃഷി ഓഫീസർ ചിപ്പി, വിജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.