എരമംഗലം : കലാ, സാഹിത്യ, സാംസ്കാരികരംഗത്ത് വിദ്യാർഥി പ്രതിഭകൾക്കായി നടത്തുന്ന എസ്.എസ്.എഫ്. പെരുമ്പടപ്പ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.
ചെറുത്തുനിൽപ്പിന്റെ പാട്ട്, വര പലസ്തീൻ പ്രമേയമാക്കി രണ്ടുദിവസങ്ങളിലായി പുത്തൻപള്ളി കെ.എം.എം. ഇംഗ്ലീഷ് സ്കൂളിൽ നടന്ന സെക്ടർ സാഹിത്യോത്സവിൽ ഏഴ് വിഭാഗങ്ങളിലായി 130 -കലാ സാഹിത്യമത്സരങ്ങൾ നടന്നു. 12 -യൂണിറ്റുകളിൽനിന്ന് 500 പ്രതിഭകൾ മത്സരിച്ചു. അയിരൂർ യൂണിറ്റ് ചാമ്പ്യന്മാരായി.
സാഹിത്യോത്സവ് എഴുത്തുകാരൻ പി. സുരേന്ദ്രനും സമാപനസംഗമം എസ്.വൈ.എസ്. പൊന്നാനി സോൺ പ്രസിഡന്റ് അബ്ദുൽകരീം സഅദിയും ഉദ്ഘാടനംചെയ്തു. സൈഫുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു.
എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി അത്തീഖ് റഹ്‌മാൻ ഊരകം മുഖ്യപ്രഭാഷണം നടത്തി. മൻസൂർ പുത്തൻപള്ളി, ശാഹിദ് വടക്കൂട്ട്, ഫാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.