എടപ്പാൾ : തൃശ്ശൂർ റോഡിൽ 2 കടകൾ കുത്തിത്തുറന്ന് മോഷണം. വള്ളത്തോൾ റോഡിൽ പ്രവർത്തിക്കുന്ന റെഡിമെയ്ഡ് ഷോപ്പിലും ഫാൻസി ജൂസ് കടയിലുമാണ് ഷട്ടറിന്റെയും ഗ്ലാസുകളുടെയും പൂട്ടുകൾ തകർത്ത് മോഷണം നടന്നത്. തുണിത്തരങ്ങളും വാച്ചുകളും ഉൾപ്പെടെയുള്ളവ കവർന്നിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് സംഭവം. പ്രദേശത്തെ ചുമട്ട് തൊഴിലാളികളാണ് കടകളുടെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് കട ഉടമകളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ചങ്ങരംകുളം പൊലീസ് എത്തി പരിശോധന നടത്തി.