എരമംഗലം : വ്യക്തിപരമായ ജീവിതത്തിൽ മുന്നേറുന്നവർക്കാണ് രാഷ്‌ട്രത്തിനായി നല്ലത് ചെയ്യാനാകുകയെന്നും ഇതിന് വിദ്യാർഥികൾക്ക് ശരിയായ രാഷ്‌ട്രീയബോധമുണ്ടാകണമെന്നും നടൻ ജോയ് മാത്യു.

വെളിയങ്കോട് എം.ടി.എം. കോളേജ് ബിരുദദാനച്ചടങ്ങ് ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബിരുദദാനത്തിന് വിദ്യാർഥികളെക്കൊണ്ട് കറുപ്പ് കോട്ട് അണിയിക്കുന്നത് നിർത്തണമെന്നും പകരം നീല, മഞ്ഞ പോലുള്ള മറ്റു കളറുകൾ കൊണ്ടുവരണമെന്നും ഇതിനായി വിദ്യാർഥികൾ തന്നെ മന്ത്രിയോട് പറയണമെന്നും അദ്ദേഹം പറഞ്ഞു.

എം.ടി.എം. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. മികച്ച വിജയികളായ ടി. മുഹമ്മദ് സാദിഖ്, ഉമൈബാനു ഉമർ എന്നീ വിദ്യാർഥികൾക്ക് ഐഷക്കുട്ടി ഉമ്മ സ്‌മാരക സ്വർണമെഡൽ ജോയ് മാത്യു വിതരണംചെയ്‌തു. പ്രിൻസിപ്പൽ ജോൺ ജോസഫ്, പ്രൊഫ. ഹവ്വാഹുമ്മ, രാജേന്ദ്രകുമാർ, കല്ലാട്ടേൽ ഷംസു, റസ്‌ലത്ത് സക്കീർ, പി.ടി.എ. വൈസ് പ്രസിഡന്റ് ടി.എ. അബ്ദുൽമജീദ്, എൻ.പി. ആഷിഖ്, ഫൈസൽ ബാവ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *