എറണാകുളം : പൊന്നാനി കുണ്ടുകടവ് സ്വദേശി സാഡ്കോ പൊന്നാനിയുടെ എക്സിക്യൂട്ടീവ് മെമ്പറായ ശ്രീ നിഹാസ് എ വി കെയുടേയും ടെനാസിന്റെയും  മകള്‍  മെഹ്സ നിഹാസ്  ഇന്റര്‍ നാഷണല്‍ ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌ കരസ്ഥമാക്കിയിരിക്കുന്നു. നാലു വയസ്സ് മാത്രം പ്രായമുള്ള മെഹ്സ നിഹാസ് കുഞ്ഞിലേ തന്നെ ചുറ്റുമുള്ള എന്ത് കണ്ടാലും ഒരു കവിത  രൂപേണ ചൊല്ലാറുണ്ടായിരുന്നു. കുട്ടിയുടെ ഈ കഴിവ് മാതാവ് ടെനാസ് ശ്രദ്ധിക്കുകയും അതെല്ലാം എഴുതി വയ്ക്കുകയും ചെയ്തിരുന്നു . മെഹ്സയുടെ ഈ കുഞ്ഞു പ്രായത്തിനിടയില്‍  ഒരുപാട് ഇംഗ്ലീഷ് കുട്ടിക്കവിതകള്‍ എഴുതി. മെഹ്സയുടെ കവിതകൾ PCM ചിൽഡ്രൻ മാഗസിനിലും റോബിൻ ഏജ് ചിൽഡ്രൻ ന്യൂസ്‌പേപ്പറിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതുകൂടാതെ നന്നായി കഥ പറയുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്ന മെഹ്സ നിഹാസ് ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.

എപിക് പെന്‍ സ്റ്റാര്‍ അവാര്‍ഡ്‌ , പെന്സ്മിത് അവാര്‍ഡ്‌, ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌  തുടങ്ങി ഒട്ടനവധി അവാര്‍ഡുകള്‍ മെഹ്സ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ എല്‍ കെ ജി വിദ്യാര്‍ഥിയാണ് മെഹ്സ .

Related Post

Leave a Reply

Your email address will not be published. Required fields are marked *