പൊന്നാനി : പുതുപൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി അടക്കമുള്ള പ്രദേശങ്ങളിൽ കടലേറ്റത്തിൽനിന്ന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഫിഷറീസ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി.

പൊന്നാനിയിലും വെളിയങ്കോട്ടും അനുഭവപ്പെട്ട കടുത്ത കടൽക്ഷോഭത്തെയും അതുമൂലം തീരപ്രദേശത്തെ ജനങ്ങൾക്കുണ്ടായ ദുരിതങ്ങളെയും കുറിച്ച് സമദാനി മന്ത്രിയുമായി വിശദ ചർച്ച നടത്തി.

ഓരോവർഷവും കടൽ കരയിലേക്കു കയറിവരുന്നതിനെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തുകയും കടലേറ്റം തടയാനുള്ള മുൻകരുതലെടുക്കുകയും വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ജലസേചനമന്ത്രി റോഷി അഗസ്റ്റിനുമായി ചേർന്ന് ഇക്കാര്യത്തിൽ വേണ്ടതു ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *