പൊന്നാനി : ഒട്ടേറേ ക്രിമിനൽ കേസുകളിൽ പ്രതിയായ പൊന്നാനി ഏഴുകുടിക്കൽ ഷെമീ (ലുട്ടാപ്പി ഷമീം-28)മിനെ പൊന്നാനി പോലിസ് അറസ്റ്റുചെയ്തു. നേരത്തേ കാപ്പ ചുമത്തി ജയിലിലായിരുന്ന ഇയാൾ ഒരുമാസം മുൻപാണ് ജയിൽ മോചിതനായത്.
അക്രമം, ലഹരി, പിടിച്ചുപറി തുടങ്ങിയവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ ഷമീമിനെ പൊന്നാനിയിൽവെച്ച് ഇൻസ്പെക്ടർ ടി.പി. ഫർഷാദിന്റെ നിർദേശപ്രകാരം എസ്.ഐ. അരുൺ, സി.പി.ഒ.മാരായ പ്രശാന്ത്കുമാർ, അരുൺ ദേവ്, വിനോദ് എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്. ഷമീം പുറത്തിറങ്ങിയശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു.
അക്രമത്തിനെതിരേ പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തി കേസിൽനിന്ന് പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു.