വെളിയങ്കോട്: കോൺഗ്രസ്സ് മുൻ ജില്ലാ അമരക്കാരനായിരുന്ന അന്തരിച്ച യു. അബൂബക്കർ സാഹിബിൻ്റെ നാമധേയത്തിൽ രൂപ കൊണ്ട യു അബൂബക്കർ സാഹിബ് ഫൗണ്ടേഷൻ വെളിയംങ്കോട് തീരദേശ മേഘലയിലുള്ള ഡയാലിസ് രോഗികൾക്കുള്ള ഡയാലിസ് പേഷ്യൻ് കിറ്റ് വിതരണം ചെയതു.
അദ്ദേഹത്തിൻ്റെ അനുസ്മരണ സമ്മേളനവും കിറ്റ് വിതരണ ഉദ്ഘാടനവും ബാബുരാജ് കാളിയത്തേൽ നിർവ്വഹിച്ച സദസ്സിൽ തൗഫീഖ് തണ്ണിത്തുറ സ്വാഗതവും യൂസഫ് ഷാജി അദ്ധ്യക്ഷതയും വഹിച്ചു മുജീബ് എ.കെ നന്ദിയും പറഞ്ഞു. സുരേഷ് പാട്ടത്തിൽ, ടി. പി മുഹമ്മദ് കബീർ കാളിയത്ത്, കബീർ പാങ്കയിൽ , നവാസ് സെൻസിക്ക് , ബഷീർ, സമീർ അമ്പലായിൽ തുടങ്ങിയ ഒട്ടനവധി നേതാക്കാൾ പങ്കെടുത്തു.
