പൊന്നാനി : ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് പൊന്നാനിയിലെ കുറ്റിക്കാട് ഭാരതപുഴയോരത്തെ വാവുബലിതർപ്പണ കർമങ്ങൾക്ക്. കഴിഞ്ഞ പത്തു വർഷമായി പ്രശസ്തരായ പരികർമ്മികളുടെ കാർമ്മികത്വത്തിൽ കർക്കിടകത്തിലും തുലമാസത്തിലും വാവു നാളിൽ ഇവിടെ ബലിതർപ്പണ കർമ്മങ്ങൾ നടന്നുവരുന്നു. ഇത്തവണ പരികർമ്മി സജി ആചാര്യന്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.

കഴിഞ്ഞവർഷം കർക്കടക വാവുബലി തർപ്പണത്തിന് മൂവായിരത്തി അഞ്ഞൂറിലേറെ പേരാണ് എത്തിയത്. പുഴയുടെ എതിർവശം തിരുനാവായ ത്രിമൂർത്തി സംഗമം കൂടിയുള്ളതും ഇവിടുത്തെ ബലിതർപ്പണത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്നു. കുറ്റിക്കാട് ഭാരതപ്പുഴയോരത്ത് ബലിതർപ്പണ കർമങ്ങൾ നടത്താൻ അക്ബർ ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റർ അബ്ദുൾ നാസർ തിരുനാവായയിലേതു പോലെ പുഴയിൽ പടികൾ നിർമ്മിച്ചുവരുന്നുണ്ട്. ശനിയാഴ്ച പുലർച്ചെ മൂന്നുമുതൽ ഏഴുവരെയാണ് ബലിതർപ്പണ കർമ്മങ്ങൾ.

Related Post

Leave a Reply

Your email address will not be published. Required fields are marked *