പൊന്നാനി: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഡിജി കേരളം – ബ്ലോക്ക് തല അവലോകന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി രാമകൃഷ്ണൻ അവര്‍കളുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ ലിജുമോൻ എസ് സ്വാഗതം പറഞ്ഞു. അവലോകന യോഗം ബഹു. തവനൂർ എം.എല്‍.എ ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. നവംമ്പർ ഒന്നിനകം കേരളം ഡിജിറ്റൽ സാക്ഷരത കൈ വരിയ്ക്കുക എന്നതാണ് സർക്കാറിൻ്റെ ലക്ഷ്യം മെന്ന് കെ ടി ജലീൽ എം എൽ എ പറഞ്ഞു.സമൂഹത്തിലെ നാനാ തുറയിലുള്ള ജനവിഭാഗങ്ങളും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നേടിയെടുക്കുന്നതിലൂടെ വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ അവർക്ക് കൂടി പ്രാപ്യമാക്കുന്നതിനുള്ള കേരള സർക്കാരിന്റെ ദൗത്യമാണ് ‘ഡിജി കേരളം’ പദ്ധതി.
ഡിജി കേരളം പദ്ധതിയെ കുറിച്ചുള്ള വിഷയാവതരണം ശ്രീ ജാഫർ കെ.കെ (പ്ലാനിങ് & മോണിറ്ററിങ് ഓഫീസർ) നടത്തി. തുടര്‍ന്ന് പഞ്ചായത്തുകള്‍ ഡിജി കേരളം പദ്ധതിയുമായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പഞ്ചായത്ത് തല റിപ്പോർട് അവതരിപ്പിച്ചു. എത്രയും പെട്ടന്ന് തന്നെ എല്ലാ പഞ്ചായത്തുകളും ആദ്യ ഘട്ടം പൂര്‍ത്തീകരിച്ചു അടുത്ത ഘട്ടത്തിലേക്ക് കടക്കണമെന്നും ആദ്യ സമ്പൂർണ ഡിജി കേരളം പദ്ധതി പൂര്‍ത്തീകരിക്കുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്തായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ആവണമെന്നും ഡോ കെ.ടി ജലീല്‍ എം.എല്‍.എ നിർദേശിച്ചു . ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ സുരേഷ് ജി നന്ദി പറഞ്ഞു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ബ്ലോക്ക് മെമ്പർമാർ, ഡിജി കേരളം വളണ്ടിയേഴ്‌സുമാർ, ബ്ലോക്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു