മാറഞ്ചേരി : മാറഞ്ചേരി ഡിവിഷനിലെ പെരുമ്പടപ്പ് പഞ്ചായത്ത് അയിരൂർ പ്രദേശത്തെ 135 ഏക്കർ കൃഷിക്കാവശ്യമായ 35 ദിവസം മൂപ്പുള്ള ഞാറ് കാലവർഷക്കെടുതി കാരണം നഷ്ടപ്പെട്ടതിന് പകരമായി ഉമാ വിത്ത് നൽകണമെന്നും, നടാൻ പാകത്തിൽ ഉഴുതു ക്രമപ്പെടുത്തിയിട്ടുണ്ടായ ചിലവിന് നഷ്ടപരിഹാരം നൽക ണമെന്നും നിവേദനത്തിലൂടെ ഡിവിഷൻ മെമ്പർ എ കെ സുബൈർ മലപ്പുറത്ത് ജില്ലാ കൃഷിഓഫീസറോട് ആവശ്യപ്പെട്ടു.

എഴുപതോളം അംഗങ്ങളുള്ള പാടശേഖരത്തിൽ കടം വാങ്ങിച്ചും, പണ്ടം പണയം വെച്ചും, ലോണെടുത്തുമാണ് കർഷകർ കൃഷിയിറക്കുന്നത് . മുണ്ടൻ കൃഷിക്കനുയോജ്യമായ പാഠം വർഷത്തിൽ ഒരു പ്രാവശ്യമാണ് കൃഷി ഇറക്കാൻ കഴിയുക. കർഷകർക്ക് ഏക ആശ്രയമായ ഈ നെൽകൃഷി അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ മഴയാണ് ഞാറ് പൂർണ്ണമായി നശിക്കാൻ ഇടയായത്. കൃഷി ഓഫീസ്, എ ഡി എ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ തുടങ്ങിയവരുമായി ഡിവിഷൻ മെമ്പർ എ കെ സുബൈർ ഇടപെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു .

Related Post

Leave a Reply

Your email address will not be published. Required fields are marked *