കടവനാട് ജലോത്സവം സെപ്തംബർ 19 ന് (ഉത്രട്ടാതി നാളിൽ) പൂക്കൈതപ്പുഴയിൽ നടക്കുന്നതിൻ്റെ ഭാഗമായി സ്പോൺസർമാരുടെ യോഗം വിളിച്ചു.
നാല്പതോളം വർഷങ്ങൾക്ക് ശേഷം കഴിഞ്ഞവർഷം പുനരാരംഭിച്ച വള്ളംകളി വലിയ ആവേശത്തോടുകൂടിയാണ് ജനങ്ങൾ എറ്റെടുത്തത്.
വിവിധ ക്ലബ്ബുകളും സ്ഥാപനങ്ങളും വ്യക്തികളും കുടുംബങ്ങളുമൊക്കെയായിരുന്നു കഴിഞ്ഞ തവണ വള്ളങ്ങളെ സ്പോൺസർ ചെയ്തത്. ഇത്തവണയും അതേ രീതിയിൽ സ്പോൺസർമാരെ കണ്ടെത്തി വള്ളംകളി മത്സരം നടത്താനാണ് ജനകീയ കമ്മറ്റി തീരുമാനം.
അതിൻ്റെ ഭാഗമായി വള്ളങ്ങളുടെ സ്പോൺസർമാരുടെ യോഗം 27 ന് ചൊവ്വാഴ്ച വൈകിട്ട് 6ന് കടവനാട് ഇമ്പിച്ചിബാവ സ്മാരക വായനശാലയിൽ ചേരുകയാണ്.
കഴിഞ്ഞ തവണ വള്ളങ്ങൾ സ്പോൺസർ ചെയ്തവരും ഇത്തവണ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവരും യോഗത്തിൽ പങ്കെടുക്കണമെന്ന് കമ്മറ്റി അഭ്യർത്ഥിച്ചു.