വെളിയങ്കോട് : വെളിയങ്കോട് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം ആരവം- 2024 വിപുലമായി ആഘോഷിച്ചു. സ്കൂൾ പ്രസിഡണ്ട് ശ്രീ നിഷിൽ ഐനിക്കലിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ. എ.കെ. സുബൈർ കലാമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീ.നൂർ മുഹമ്മദ് സ്വാഗതമാശംസിച്ചു. അധ്യാപകരായ ശ്രീ. അഫ്സൽ,ജാഫർ ഖാൻ,ജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക ശ്രീമതി.രാധിക. വി നന്ദി അർപ്പിച്ചു സംസാരിച്ചു.തുടർന്ന് ആരവം, ധ്വനി എന്നീ രണ്ടുവേദികളിലായി കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. സ്കൂൾ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾ ‘”ഇടനേരം” എന്ന പേരിൽ നടത്തിയ സ്നാക്സ് പാർലർ ശ്രദ്ധേയമായി.