പൊന്നാനി : ബഹിരാകാശത്തെ അദ്ഭുതങ്ങൾ തുറന്നുകാട്ടി സയൻസ് ത്രീഡി എക്സിബിഷൻ. ദേശിയബഹിരാകാശദിനത്തോടനുബന്ധിച്ച് എം.ഐ. ട്രെയിനിങ് കോളേജിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ‘സെലസ്റ്റിയ’ എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിച്ചത്.
വിവിധ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് ക്ലബ്ബ് അംഗങ്ങൾ ബഹിരാകാശ ഉപകരണങ്ങളായ റോവർ, ഉപഗ്രഹങ്ങൾ, റോക്കറ്റ്, ബഹിരാകാശ വസ്ത്രം തുടങ്ങിയവ ത്രീ ഡി പ്രവർത്തന മോഡലുകളുടെ സഹായത്തോടെ വിശദീകരിച്ചുനൽകി. ബഹിരാകാശ ദിനത്തോടനുബന്ധിച്ചുള്ള ചർച്ചയും ക്വിസ് മത്സരവും ഉണ്ടായി. ക്വിസ് മത്സരത്തിൽ കെ. ആര്യ രവി, ഷാനി, അംജിത ജാസ്മിൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾനേടി.