പൊന്നാനി: പൊന്നാനിയുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ചന്തപ്പടിക്ക്ചന്തമേറും. ഒന്നര കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പാണ് ചന്തപ്പടിയെ സൗന്ദര്യവൽക്കരിക്കുന്നത്. റോഡിന്റെ ഇരുവശവും ഇന്റർലോക്ക് വിരിച്ച് കൈവരിയോടുകൂടി നടപ്പാതയൊരുക്കും. രണ്ട് റോഡുകൾ സംഗമിക്കുന്ന ഭാഗത്ത് പുന്തോട്ടം ദീപാലങ്കാരങ്ങളിൽ ചന്തപടി പുതുമോടിയണിയും.റോഡിൽ ഓവുചാൽ ഇല്ലാത്ത ഭാഗങ്ങളിൽ പുതിയത് നിർമിക്കും. ചന്തപ്പടി സെന്ററിൽ നിന്ന് മികച്ച സൗകര്യത്തോടെ നിർമിച്ച് പൊതുമരാമത്ത്.വിശ്രമകേന്ദ്രംവരെയുള്ള 100 മീറ്ററിലാണ് സൗന്ദര്യവൽക്കരണം നടത്തുക.