എടപ്പാൾ: ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ശാസ്ത്രീയ രീതിയിലുള്ള സംസ്കരണത്തിനും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറച്ചതിനും മാതൃഭൂമി ഈസ്റ്റേൺ ലവ് പ്ലാസ്റ്റിക് പുരസ്കാരം 2023-2024 വർഷത്തെ പ്രവർത്തനങ്ങൾക്കാണ് വട്ടംകുളം സി.പി. എൻ. യു. പി സ്കൂളിന് ലഭിച്ചത്.പീസ് പബ്ലിക്
സ്കൂൾ പുത്തൂരിൽ സംഘടിപ്പിച്ച ശില്പശാലയിൽ കോട്ടക്കൽ നഗരസഭ അധ്യക്ഷ ഡോ.കെ.ഹനീഷയിൽ നിന്നും പുരസ്കാരം സ്കൂൾ അധികൃതർ ഏറ്റുവാങ്ങി.
