ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ 2024 സംസ്ഥാനതലത്തിൽ കാർഷിക അവാർഡ് നേടിയ എറവറാം കുന്നു പൈതൃകം കർഷകസംഘം അംഗങ്ങളെയും,2024പഞ്ചായത്ത് തലത്തിൽ  കർഷക അവാർഡുകൾ ലഭിച്ച വ്യക്തികളെയും ആദരിച്ചു.ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം, സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി പി യൂസഫലി നിർവഹിച്ചു.

പഞ്ചായത്ത് സ്വതന്ത്ര കർഷകസംഘം പ്രസിഡണ്ട് ടി വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിന് ഹമീദ് കോക്കൂർ സ്വാഗതം പറഞ്ഞു.റിട്ടയേഡ് അഗ്രികൾച്ചർ ഡയറക്ടർ കൃഷ്ണനുണ്ണി മുഖ്യപ്രഭാഷണം നടത്തി .നിയോജക മണ്ഡലം സ്വതന്ത്ര കർഷകസംഘം ജനറൽ സെക്രട്ടറി സലീം കോക്കൂർ അനുമോദന പ്രസംഗം നടത്തി.ജില്ലാ സെക്രട്ടറി എ വി അബ്ദുറു, എം കെ അൻവർ,ഷാനവാസ് വട്ടത്തൂർ,ആയിഷ ഹസൻ,ഉസ്മാൻ പെരുമുക്ക്,കൃഷ്ണൻ നായർ,ഹമീദ് ചിയ്യാനൂർ, മാനു മാമ്പയിൽ, മാനു ചു ള്ളിയിൽ,തെസ്നി ബഷീർ,സുഹൈർ എ റവറാംകുന്ന്,മോഹനൻ കോക്കൂർ,അബ്ദുള്ളക്കുട്ടി എറവറാം കുന്ന്,എന്നിവർ പ്രസംഗിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *