വെളിയങ്കോട് :  സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റൽ സർവ്വേയുടെ ഭാഗമായുള്ള പരിശോധന വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു . ആദ്യഘട്ട പരിശോധനയുടെ ഭാഗമായി രണ്ടാം വാർഡിലെ തവളകുളത്ത് നടത്തിയ ഡിജിറ്റൽ സർവ്വേയുടെ ഉദ്ഘാടനം സ്വിച്ച് ഓൺ കർമ്മം ചെയ്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . വാർഡ് മെമ്പർ സുമിത രതീഷ് അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് അംഗം കെ. വേലായുധൻ , മുൻ മെമ്പർ പി. വി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു . ഹെഡ് സർവ്വെയർമാരായ
എസ്. എസ് . അജുമോൻ , ആഗ്നസ് പി.ജെ . എന്നിവരുടെ നേത്യത്വത്തിലാണ് സർവ്വേ പ്രവർത്തനങ്ങൾ നടത്തുന്നത് .
സർവ്വേയുടെ ഭാഗമായി സർക്കാർ ഭൂമി, സ്വകാര്യ ഭൂമി എന്നിവയുടെ വിവരങ്ങള്‍  ശേഖരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീടുകളിൾ നേരിട്ട് എത്തി. നടപ്പു വർഷത്തെ നികുതി രസീത്, ആധാരം, തുടങ്ങി രേഖകളും  വസ്തുവിൻ്റെ ക്യത്യമായ അതിർത്തിയും പരിശോധിച്ച് ഉറപ്പ് വരുത്തികൊണ്ടാണ് സർവ്വേ പൂർത്തീകരിക്കുക .
ഏറ്റവും ശാസ്ത്രീയമായ രീതിയിൽ സർവ്വേ ചെയത് റിക്കാർഡുകൾ തയ്യാറാക്കുന്നതിന് , ജനകീയ പങ്കാളിത്തം ആവശ്യമായതിനാൽ , രേഖകൾ കൃത്യമായി നല്കിയും , സർവ്വേ സമയത്ത് ഭൂവുടമകൾ സ്ഥലത്തില്ലായെങ്കിൽ നോമിനിയെ ചുമതലപ്പെടുത്തിയും , അതിർത്തി തർക്കങ്ങൾ ഉണ്ടങ്കിൽ അവ രമ്യമായി പരിഹരിച്ചും , സർവ്വേയുടെ പ്രവർത്തനങ്ങൾ സുഗമമായി പൂർത്തീകരിക്കുന്നതിന് എല്ലാവരും പൂർണ്ണമായും സഹകരിക്കണമെന്ന് പ്രസിഡൻ്റ് അറിയിച്ചു .

Related Post

Leave a Reply

Your email address will not be published. Required fields are marked *