മാറഞ്ചേരി : മുക്കാലയിലെ മാവേലി സ്റ്റോർ പൂട്ടാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റി സമരം ചെയ്യാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകാനും തീരുമാനമെടുത്തുവെന്ന് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. നിലവിൽ മാവേലി സ്റ്റോർ നില നിൽക്കുന്ന കെട്ടിടം ഒഴിഞ്ഞു കൊടുക്കേണ്ട സമയമായി എന്ന കാരണം പറഞ്ഞാണ് പുതിയ കെട്ടിടത്തിനു ശ്രമിക്കാൻ പോലും നില്കാതെ ഇത് പൂട്ടാൻ ശ്രമിക്കുന്നതെന്നും പൂട്ടാനുള്ള ആദ്യ നടപടി എന്ന നിലയിൽ ഇവിടെ ഇപ്പോൾ സാധനങ്ങൾ ഇറക്കുന്നത് കുറച്ചു കൊണ്ട് വരികയാണെന്നും കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
സാധാരണക്കാരായ മാറഞ്ചേരി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്കു ഒരു താങ്ങായിരുന്നു ഈ സ്ഥാപനം. ഈ ജനകീയ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതി മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും മാവേലി സ്റ്റോർ പൂട്ടുന്നതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് വരാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചുവെന്നും അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് ടി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മൈനൊരിറ്റി ജില്ലാ സെക്രട്ടറി A. V. ഉസ്മാൻ,മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ റസാഖ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P. നൂറുദ്ധീൻ, വാർഡ് മെമ്പർമാരായ M.T. ഉബൈദ്, സംഗീതാരാജൻ, ദിനേശ് അറക്കൽ, ബജിത് പരിചകം, ബാവ അത്താണി, മൊയ്‌ദുണി കാഞ്ഞിരമുക്ക്, ഹംസ വടമുക്ക്, പ്രമോദ് പനമ്പാട്, B. P. റഷീദ് എന്നിവർ പ്രസംഗിച്ചു.