പൊന്നാനി : അധ്യാപക ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ്. പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. അകക്കണ്ണിന്റെ വെളിച്ചത്തിൽ വിദ്യാർഥികൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകുന്ന തൃക്കാവ് ഗവ. ഹൈസ്‌കൂളിലെ അധ്യാപകരായ വി.ജി. മുകുന്ദൻ, പി.എം. ഷാജിമോൻ എന്നിവരെ ആദരിച്ചു.എം.എസ്.എഫ്. ജില്ലാ സെക്രട്ടറിയും പൊന്നാനി നഗരസഭാ പ്രതിപക്ഷനേതാവുമായ ഫർഹാൻ ബിയ്യം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ്. മുനിസിപ്പൽ പ്രസിഡന്റ് സി. അസ്‌ലം അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ, സി. സഫാന, സബീൽ ബിയ്യം, നാസിൽ പുതുപൊന്നാനി, അജ്മൽ മുക്കാടി തുടങ്ങിയവർ നേതൃത്വം നൽകി.

പൊന്നാനി, കടവനാട് ഗവ. ഫിഷറീസ് യുപി. സ്‌കൂളിൽ കുട്ടികൾ അവരുടെ അധ്യാപകർക്ക് കത്തെഴുതുകയും ആശംസാകാർഡുകൾ തയ്യാറാക്കി അയയ്ക്കുകയും ചെയ്തു. പ്രഥമാധ്യാപിക ഇൻചാർജ് കെ. ശ്രീജ, ജി.വി. രമ, ഷബില തുടങ്ങിയവർ നേതൃത്വം നൽകി.തവനൂർ,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തവനൂർ യൂണിറ്റ് മുതിർന്ന അധ്യാപകനായ എ.കെ. സേതുമാധവനെ ആദരിച്ചു. കെ. രാമകൃഷ്ണൻ, കെ.വി. ഹംസ, കെ. ബഷീർ, ഇ.വി. പദ്മനാഭൻ എന്നിവർ പങ്കെടുത്തു.

എടപ്പാൾ ,ദീർഘകാലം നിരവധി തലമുറയ്ക്ക് അറിവിന്റെ പാഠങ്ങൾ പകർന്നുനൽകിയ ഗുരുക്കൻമാരെ എടപ്പാൾ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് ആദരിച്ചു. കവിയും സ്‌കൂളിലെ റിട്ട. അധ്യാപകനുമായ വട്ടംകുളം ശങ്കുണ്ണി, റിട്ട. അധ്യാപിക വട്ടംകുളത്തെ ഇന്ദിര എന്നിവരെയാണ് ആദരിച്ചത്. വട്ടംകുളം ശങ്കുണ്ണി എഴുതിയ കൃഷ്ണതുളസീ കീർത്തനമെന്ന പുസ്തകം കുട്ടികൾക്ക് അദ്ദേഹം സമ്മാനിച്ചു. പ്രിൻസിപ്പൽ കെ.എം. അബ്ദുൾഗഫൂർ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം ഇ.എസ്. സുകുമാരൻ, സലാം പോത്തനൂർ, പി. കൃഷ്ണകുമാർ, വൊളന്റിയർമാരായ ഷമീം, തന്മയ, തരുണി, കാർത്തിക്, സിയ ഉദയകുമാർ, അക്ഷയ് എന്നിവർ പ്രസംഗിച്ചു. വെറൂർ എ.യു.പി. സ്‌കൂളിൽ ഗൈഡ്‌സ് യൂണിറ്റിന്റെ അധ്യാപകദിനാചരണം പ്രഥമാധ്യാപകൻ ലിജു സി. സീനി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ അധ്യാപകർക്ക് ആശംസാകാർഡുകൾ നൽകി.

ചങ്ങരംകുളം , കെ.പി.സി.സി. സംസ്കാരസാഹിതി നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കരയിലുള്ള അധ്യാപകദമ്പതിമാരായ നാരായണനെയും പത്മാക്ഷിയെയും ആദരിച്ചു. കെ.പി.സി.സി. സെക്രട്ടറിയും യു.ഡി.എഫ്. ജില്ലാ ചെയർമാനുമായ പി.ടി. അജയ് മോഹൻ പൊന്നാട അണിയിച്ച് ഉപഹാരം നൽകി. സംസ്കാരസാഹിതി മണ്ഡലം ചെയർമാൻ നിതിൻ ആനന്ദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ നാഹിർ ആലുങ്ങൽ, കെ.സി. അലി, വി.പി. ഉമ്മർ, മുഹമ്മദ്‌ നെച്ചിക്കൽ, എ.കെ. ഷംസു, കെ. അഷ്‌റഫ്‌, കെ.വി. മമ്മു തുടങ്ങിയവർ പങ്കെടുത്തു.

വളയംകുളം എം.വി.എം. ഹയർസെക്കൻഡറി സ്കൂൾ ജെ.അർ.സി. വിദ്യാർഥികൾ കോക്കൂർ ഗവ. ഹൈസ്കൂൾ അറബിക് അധ്യാപകനായിരുന്ന കെ.വി. ഹസ്സനെ ആദരിച്ചു. ജെ.ആർ.സി. കോഡിനേറ്റർ പി. ജമീല, സ്കൂൾ സെക്രട്ടറി ഹമീദ് എൻ. കോക്കൂർ, ടി.എം. ആലിക്കുട്ടി, സജിനി, ശുഭ, ബൽക്കിസ്, മിഷ്ഹബ്, തുടങ്ങിയവർ നേതൃത്വംനൽകി.പൊന്നാനി, എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബ് മുതിർന്ന അധ്യാപിക ഷാലിമയെ ആദരിച്ചു. പ്രിൻസിപ്പൽ കെ.വി. സുധീഷ്, കെ.എ. ത്വയ്യിബ്, ഫാറൂഖ് എന്നിവർ പ്രസംഗിച്ചു.

ചരിത്രകാരനും റിട്ട. അധ്യാപകനുമായ ടി.വി. അബ്ദുറഹിമാൻകുട്ടിയെ എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. ആദരിച്ചു. പ്രിൻസിപ്പൽ കെ.വി. സുധീഷ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പി. ഷക്കീല, എം.ടി. ശരീഫ്, ഉമ്മർ ഫാറൂഖ്, മിനി, സജിത, ത്വയ്യിബ് തുടങ്ങിയവർ പ്രസംഗിച്ചു. പൊന്നാനി ,ലയൺസ് ക്ലബ്ബ് റിട്ട. അധ്യാപിക രുക്‌മിണിയെ ആദരിച്ചു. പ്രസിഡൻറ് അഡ്വ. ഡീന ഡേവിസ് ഷാൾ അണിയിച്ചു. ജില്ല കോഡിനേറ്റർ എവറസ്റ്റ് ലത്തിഫ്, ജിഷ രാജൻ, ദിവ്യ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

എ.വി. ഹയർസെക്കൻഡറി സ്കൂളിൽ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ഒരുക്കിയ ‘ടീച്ചർ’ എന്ന ഹ്രസ്വചിത്രം പ്രിൻസിപ്പൽ സുരേഷ് ബാബു പ്രകാശനം ചെയ്തു. ടി.എ. ഡേവിഡ്, കെ. കൃഷ്ണകുമാർ, പി. ഷൈലജ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *