എടപ്പാൾ : ഓണവിപണിയിലേക്കിനി എടപ്പാളിലെ കർഷകസംഘത്തിന്റെ പൂക്കളും. കർഷകസംഘം കോലൊളമ്പ് മേഖലാകമ്മിറ്റിയാണ് എടപ്പാൾ വെങ്ങിനിക്കരയിലെ തരിശുകിടന്ന തോട്ടം വൃത്തിയാക്കി പൂക്കൃഷി ആരംഭിച്ചത്. എടപ്പാൾ കൃഷി ഓഫീസർ എം.പി. സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം നടത്തിയ കൃഷിയിൽ മഞ്ഞയും ഓറഞ്ചും ചെണ്ടുമല്ലിപ്പൂക്കൾനിറയെ വിരിഞ്ഞതോടെ ഓണവിപണിയിലേക്ക് കുറഞ്ഞ വിലയിൽ അവയെത്തിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. കൃഷിയുടെ വിളവെടുപ്പ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കർഷകസംഘം ഏരിയാ പ്രസിഡന്റുമായ സി. രാമകൃഷ്ണൻ നിർവഹിച്ചു. സെക്രട്ടറി സി.വി. ജയൻ, പ്രസിഡന്റ് എ. ദിനേശൻ, ഗ്രാമപ്പഞ്ചായത്തംഗം ടി.വി. പ്രകാശൻ, കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.