തിരൂർ : ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മികച്ച അധ്യാപകർക്കുള്ള അവാർഡ് തിരൂർ തുഞ്ചൻപറമ്പിൽവെച്ച് വിതരണംചെയ്തു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. പരിപാടി ഉദ്ഘാടനംചെയ്തു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ രക്ഷാധികാരി വി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ, സ്വാമി പ്രേമാനന്ദ, രാധാകൃഷ്ണൻ മാണിക്കോത്ത്, കായംകുളം യൂനസ്, തുടങ്ങിയവർ പ്രസംഗിച്ചു.പി.വി.കെ. രാമൻ, യു.കെ. ബാലചന്ദ്രൻ, കെ.പി. സുനിൽകുമാർ, സാബു നീലകണ്ഠൻ നായർ, പി.പി. ഗൗരി, എ. ലിസ്സി, അബ്ദുൽറഹ്‌മാൻ വേങ്ങാട്, കെ.വി. ശ്രദ്ധ എന്നിവരാണ് അധ്യാപക അവാർഡ് ഏറ്റുവാങ്ങിയത്.