പൊന്നാനി : ചലനവൈകല്യമുള്ള ഭിന്നശേഷിക്കാരോട് പൊന്നാനി നഗരസഭാ അധികൃതർ കാണിക്കുന്ന അവഗണനയ്ക്കും നീതിനിഷേധത്തിനുമെതിരേ എ.കെ.ഡബ്ല്യു.ആർ.എഫ്. പൊന്നാനി താലൂക്ക് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.ചലനവൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി ഏതാനും വർഷങ്ങളായി യാതൊരു പദ്ധതിയും നഗരസഭ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് മുച്ചക്രസ്‌കൂട്ടറുകളിലും ചക്രക്കസേരകളിലുമായി പ്രതിഷേധ മാർച്ച് നടത്തിയത്. പൊന്നാനി ഹാർബർ പരിസരത്തുനിന്നാരംഭിച്ച മാർച്ചിന് എ.കെ.ഡബ്ല്യു.ആർ.എഫ്. ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് ചങ്ങരംകുളം, താലൂക്ക് പ്രസിഡന്റ് അബൂബക്കർ വെളിയങ്കോട്, ജാഫർ മാറഞ്ചേരി, ബാദുഷ കടവനാട്, മൻസൂർ പൊന്നാനി, ഇർഷാദ് പൊന്നാനി, റംസീന പൊന്നാനി, സീനത്ത് വെളിയങ്കോട്, റബീഹ്, സൽമ, ബുഷറ, സന്തോഷ് കക്കിടിപ്പുറം എന്നിവർ നേതൃത്വം നൽകി. എ.കെ.ഡബ്ല്യു.ആർ.എഫ്. മുൻ സംസ്ഥാന പ്രസിഡന്റ് ബദ്‌റുസമാൻ മൂർക്കനാട് മുഖ്യപ്രഭാഷണം നടത്തി.