പൊന്നാനി : ഹാർബർ പ്രദേശത്ത് അത്യാധുനിക മത്സ്യമാർക്കറ്റ് നിർമിക്കാൻ നഗരസഭ തായാറായിരുന്നു. എന്നാൽ, പൊന്നാനി–പടിഞ്ഞാറേക്കര അഴിമുഖം പാലത്തിന്റെ അപ്രോച്ച് റോഡ് ഇതുവഴി കടന്നു പോകുന്നതിനാൽ സ്ഥലം ലഭ്യമാകാത്ത സാഹചര്യമുണ്ടായി. അതുകൊണ്ടാണ് പദ്ധതി നീണ്ടുപോയത്. യോജ്യമായ സ്ഥലം കണ്ടെത്തി പദ്ധതി നടപ്പാക്കാൻ നഗരസഭ ശ്രമം നടത്തി വരികയാണ്.