പൊന്നാനി: തകർന്ന് ഗതാഗതം നിലച്ച രീതിയിൽ ആയ ബിയ്യം തൂക്കുപാലം അറ്റകുറ്റപ്പണികൾ നടത്തി നാടിന് സമർപ്പിച്ചു. പൊന്നാനി മണ്ഡലം എംഎൽഎ പി നന്ദകുമാർ തൂക്കുപാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായിരുന്നു. പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രതീഷ് ഊപ്പാല, ഒ. ഒ ഷംസു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ബിയ്യം കായൽ ടൂറിസം പ്രദേശത്തിന് മിഴിവേകുന്ന തൂക്കുപാലം കാൽനട യാത്ര പോലും ദുസഹമായ രീതിയിൽ തകർന്നു കിടക്കുകയായിരുന്നു. നിരന്തര ആവശ്യത്തെ തുടർന്ന് അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുകയായിരുന്നു.കെൽ കമ്പനിയാണ് നിർമ്മാണം നടത്തിയത്. നേരത്തെ തന്നെ പുനർനിർമ്മാണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ അറ്റകുറ്റ പണികൾ വൈകുകയായിരുന്നു. ഇനി ബിയ്യം ജലോത്സവത്തിന്റെ ഭാഗമായി 100 കണക്കിന് ആളുകൾക്ക് തൂക്കുപാലത്തിൽ നിന്നുകൊണ്ടുതന്നെ വള്ളംകളി കാണാൻ സാധിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *