എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കനിവ് ലക്ഷംവീട് ഇരട്ടവീട് ഒറ്റവീടാക്കൽ പദ്ധതിയുടെ ബ്ലോക്ക് പഞ്ചായത്ത് വിഹിതം കൈമാറൽ പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.കാലപ്പഴക്കംമൂലം അപകടാവസ്ഥയിലായ വട്ടംകുളം പഞ്ചായത്തിലെ ലക്ഷം വീട് പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കളുടെ ഭവന നിർമാണത്തിനുള്ള 22 ലക്ഷം രൂപയാണ് കൈമാറിയത്. അഡ്വ. ആർ. ഗായത്രി അധ്യക്ഷയായി. സി. ലിജുമോൻ, വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, സുരേഷ്, ഇ.എസ്. സുകുമാരൻ, വി.ഇ.ഒ. രാജേശ്വരി എന്നിവർ പ്രസംഗിച്ചു.