എടപ്പാൾ : പതിറ്റാണ്ടുകളായി ഒരു സമുദായത്തിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന ശ്മശാനം സുരക്ഷിതമായി സംരക്ഷിക്കാത്തതിനാൽ പ്രദേശവാസികൾ ദുരിതത്തിൽ.വട്ടംകുളം പഞ്ചായത്തിലെ 14-ാം വാർഡിൽപ്പെട്ട ഉദിനിക്കരയിലെ 40 സെന്റോളം വരുന്ന ശ്മശാന ഭൂമിയാണ് കൂറ്റൻ മരങ്ങളും അടിക്കാടുകളുമായി ജനങ്ങൾക്ക് ഭീതിയാവുന്നത്. ചുറ്റുമതിലോ അതിർത്തിയോ ഇല്ലാത്തതിനാൽ ചുറ്റിലുമുള്ള വീടുകളിലേക്ക് ഇവിടെ നിന്നുള്ള ഇഴജന്തുക്കളുൾപ്പെടെയുള്ളവ കയറിച്ചെല്ലുന്നത് പതിവാണ്.
രാത്രികാലങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്. ആരെങ്കിലും മരിച്ചാൽ മാത്രമാണ് ഇവിടേക്ക് ആളുകൾ പ്രവേശിക്കുക. അപ്പോൾ ആ ഭാഗം മാത്രം ഒന്നു വൃത്തിയാക്കും. പിന്നീട് പഴയപോലെയാകും.ശ്മശാനഭൂമി അതിർത്തികെട്ടി സംരക്ഷിക്കാൻ വേണ്ട നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോളനിവാസികൾ ഗ്രാമപ്പഞ്ചായത്തിന് നിവേദനം നൽകിയിട്ടുണ്ട്.