എടപ്പാള്‍ : നടുവട്ടം നാഷണൽ ഐടിഐയിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി.പൂക്കള മത്സരം, വടംവലി, ഉറിയടി തുടങ്ങിയ പല മത്സരങ്ങളും അരങ്ങേറി. മത്സര പരിപാടികളിൽ വിജയികളായ വിദ്യാർഥികൾക്ക് സ്ഥാപനത്തിൻറെ എംഡി കെ ഉസ്മാൻ സമ്മാന വിതരണം നടത്തി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓണസദ്യയും ശിങ്കാരിമേളവും നടത്തി.പ്രിൻസിപ്പൽ സുബൈർ മാനേജർ ശ്രീനിവാസൻ സറ്റാഫ് സെക്രട്ടറി ഗോപകുമാർ മറ്റ് എല്ലാ അധ്യാപിക അധ്യാപകന്മാരും വിദ്യാർത്ഥികൾക്ക് ഓണാശംസകൾ നൽകി . പ്രോഗ്രാം വൈകിട്ട് 5 മണിയോടെ അവസാനച്ചു.