എടപ്പാൾ: നടുവട്ടം നാഷ്ണൽ ഐടി ഐ യിൽ ഒന്നാം വർഷത്തിലേക്ക് അഡ്മിഷൻ എടുത്ത പുതിയ വിദ്യാർഥികളുടെ ക്‌ളാസ്സുകൾക്ക് തുടക്കമായി. പുതിയ അധ്യയന വർഷത്തേക്കുള്ള കുട്ടികളെ സ്വാഗതം ചെയ്യുന്ന പരിപാടി പെർഫെക്റ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് എം ഡി യും നാഷണൽ ഐടി ഐ അടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമസ്ഥനു മായ ഉസ്മാൻ കെ നിർവഹിച്ചു. നാഷ്ണൽ എഡുകേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക ചെയർമാൻ ഇബ്രാഹിം മൂതൂർ അധ്യക്ഷത വഹിച്ച യോഗത്തിന് സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ സുബൈർ കാലടി സ്വാഗതവും മാനേജർ ശ്രീനിവാസൻ നന്ദിയും അറിയിച്ചു. മുഖ്യ അതിഥിയും പെരിന്തൽമണ്ണ അൽകാമിൽ സ്ഥാപനത്തിൽ ഡി എൽ എഡ് പ്രിൻസിപ്പാളുമായ സിറാജ് പ്രഭാഷണവും നടത്തി.