പൊന്നാനി: സ്വച്ഛത ഹി സേവാ ക്യാമ്പയിൻ – പൊന്നാനി നഗരസഭ – ജില്ല ശുചിത്വ മിഷൻ്റെയും Centre for Marine Living Resource and Ecology, എർത്ത് സയൻസ് സ്റ്റഡീസിൻ്റെയും പൊന്നാനി തീരദേശ പോലീസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇൻറർനാഷണൽ കോസ്റ്റൽ ക്ലീൻ അപ് ഡേ -2024(സെപ്റ്റംബർ 21) ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി ബീച്ചിൽ മെഗാ ക്ലൈനിംഗ് ഡ്രൈവും സ്വച്ഛത ഹി സേവാ പ്രതിജ്ഞയും സംഘടിപ്പിച്ചു.മെഗാ ക്ലീനിങ് ഡ്രൈവിന്റെ ഉദ്ഘാടനം ബഹു.നഗരസഭ ചെയർമാൻ ശ്രീ.ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. ചടങ്ങിൽ പൊന്നാനി തീരദേശ പോലീസ് സ്റ്റേഷൻ അംഗങ്ങൾ , ഓഷ്യാനോഗ്രഫി ടീമംഗങ്ങൾ, പൊന്നാനി എം. ഇ.എസ് കോളേജ്, എം. ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, എം. ഇ .എസ് സ്കൂൾ പൊന്നാനി വിദ്യാർത്ഥികൾ അധ്യാപകർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത മെഗാ ശുചീകരണ പ്രവർത്തങ്ങളിൽ നിന്നും രണ്ടു ടൺ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് അത് ഹരിത കർമ്മ സേനക്ക് കൈമാറി.

Related Post

Leave a Reply

Your email address will not be published. Required fields are marked *