പൊന്നാനി  :  കുണ്ടുകടവ് പാലം നിർമാണം യാത്രക്‌ളേശം പരിഹരിക്കണം,കോൺഗ്രസ്‌ മണ്ഡലംകമ്മിറ്റി കുണ്ടുകടവ് പാലം നിർമാണത്തിനായി അടച്ചിടുമ്പോൾ വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണക്കാരുടെ യാത്രബുദ്ധിമുട്ടുകൾ അടിയന്തിരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പൊന്നാനി ജോയിന്റ് RTO പ്രമോദിന് നിവേദനം നൽകി.

പാലം അടച്ചിടുമ്പോൾ അധികൃതർ ഒരുക്കിയ ബദൽ റൂട്ട് ആയ ബിയ്യം പാലം വഴി സർവീസ് നടത്താൻ ബസ് ഉടമകൾ സാങ്കേതിക തടസ്സം അറിയിക്കുകയും പുത്തൻപള്ളി ഭാഗത്തു നിന്ന്
കുണ്ടുകടവ് പാലം വരെയേ സർവീസ് നടത്തൂ എന്നും അറിയിച്ചിട്ടുണ്ട്.എന്നാൽ MLA പറഞ്ഞ ഒരു മാസം കാലാവധി വിശ്വാസത്തിൽ എടുക്കുന്നുവെന്നുംപക്ഷെ കുണ്ടുകടവ് നിന്നും ജംഗ്ഷൻ വരെ വിദ്യാർത്ഥികൾ എങ്ങനെ വന്നു തിരിച്ചു പോകും എന്നുള്ള വിഷയം ഗൗരവമായി കാണണമെന്നും ഈ ഒരു മാസ കാലയളവിൽ കുണ്ടുകടവ് വളവിൽ നിന്നും ജംഗ്ഷൻ വരെ പാരലൽ സർവീസ് പോലുള്ള സംവിധാനം ഏർപ്പെടുത്തി വിദ്യാർത്ഥികളുടെയും സാധാരണക്കാരുടെയും ബുദ്ധിമുട്ട് പരിഹരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ഈ നിർദേശം അനുഭാവപൂർവ്വം പരിഗണിക്കുമെന്നും ഇന്ന് തന്നെ MVI, പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി തീരുമാനം എടുക്കുമെന്നും ജോയിന്റ് RTO ഉറപ്പ് നൽകി.കോൺഗ്രസ്‌ മണ്ഡലം T. ശ്രീജിത്ത്‌, വൈസ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറുമായ അബ്ദുൽ ഗഫൂർ, മുനാസ് തറയിൽ എന്നിവർ പങ്കെടുത്തു

Related Post

Leave a Reply

Your email address will not be published. Required fields are marked *