എടപ്പാൾ : മാണൂർ സ്വദേശി ബഷീറിന്റെ മകൻ ബാസിത്തിന്റെയും ഹസ്നയുടെയും വിവാഹത്തിന് എത്തിയവരെ കാത്തിരുന്നത് പുരാവസ്തുക്കളുടെ ശേഖരവും. കുമ്പിടി സ്വദേശി ഉബൈദിന്റെ കൈവശമുള്ള പുരാവസ്തുക്കളുടെ ശേഖരമാണു ഓഡിറ്റോറിയത്തിന് പുറത്ത് സ്റ്റാൾ ഒരുക്കി പ്രദർശിപ്പിച്ചത്.
പതിറ്റാണ്ടുകളോളം പഴക്കമുള്ള പുരാവസ്തുക്കളുടെ ശേഖരം എത്തിച്ച് കൂരടയിലെ ഓഡിറ്റോറിയത്തിന് പുറത്ത് സ്റ്റാൾ സജ്ജീകരിക്കുകയായിരുന്നു. വിവാഹത്തിൽ പങ്കെടുത്തവർക്കു പുറത്തെ പുരാവസ്തു ശേഖരം വിസ്മയക്കാഴ്ചയായി. ബ്രിട്ടിഷുകാരുടെ കാലത്തുള്ള ടെലിഫോൺ മുതൽ വിദേശ കറൻസികൾ, വിവിധ രാജ്യങ്ങളുടെ സ്റ്റാംപുകൾ, റാന്തൽ, വെള്ളിക്കോൽ, ചേളാക്കോൽ തുടങ്ങിയവ പ്രദർശനത്തിലുണ്ടായിരുന്നു.