പൊന്നാനി : നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊന്നാനി കുണ്ടുകടവ് പാലം അടച്ചതോടെ വൻ ഗതാഗതക്കുരുക്കിനാണ് വഴി വച്ചിരിക്കുന്നത്. നിലവിൽ യാത്രാ വാഹനങ്ങൾ കൊണ്ടു കടവ് ജംഗ്ഷനിൽ നിന്നും ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജ് വഴി കരിങ്കല്ലത്താണിയിലൂടെയും ഹെവി ലോഡ് വാഹനങ്ങൾ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും എടപ്പാൾ വഴിയും തിരിഞ്ഞു പോകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. മാറഞ്ചേരി ,പെരുമ്പടപ്പ് മേഖലയിൽ നിന്നും പൊന്നാനിയിലേക്ക് പോകേണ്ട വാഹനങ്ങൾ ബിയ്യം കാഞ്ഞിരമുക്ക് വഴിയുമാണ് സഞ്ചരിക്കുന്നത് . ഇതോടെ ഇടുങ്ങിയ ഈ പാത ഗതാഗതക്കുരുക്കിലമർന്നു. നിലവിൽ ഒരു മാസത്തേക്കാണ് കുണ്ടുകടവ് പാലം അടച്ചിടുന്നത്. അടുത്തവർഷം ആരംഭത്തിൽ തന്നെ പുതിയ പാലം നിർമ്മിച്ചു നൽകുമെന്ന് ഉറപ്പാണ് പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉറപ്പ് നൽകിയിരിക്കുന്നത്