തിരൂർ : തടസ്സമില്ലാതെ ഗുണനിലവാരമുള്ള വൈദ്യുതി നൽകിയും വോൾട്ടേജ് ക്ഷാമം ഇല്ലാതാക്കിയും മലപ്പുറം പാക്കേജ് പൂർണമായും നടപ്പാക്കുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വെങ്ങാലൂർ 220 കെ.വി. വൈദ്യുതി സബ് സ്റ്റേഷന്റെ നിർമാണോദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

വെങ്ങാലൂരിലെ 110 കെ.വി. സബ്‌സ്റ്റേഷന്റെ തറക്കല്ലിടൽ മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവഹിച്ചു. ഈ സർക്കാരിന് ഇതിനകം 62,000 പുതിയ വൈദ്യുതികണക്‌ഷനുകൾ നൽകാൻ കഴിഞ്ഞുവെന്നും സോളാർ പദ്ധതി നടപ്പാക്കുകവഴി എല്ലാ സാധാരണക്കാരനും വൈദ്യുതിയെത്തിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി അബ്ദുറഹ്‌മാൻ പറഞ്ഞു.

താനൂർ, തിരൂരങ്ങാടി മേഖലയിലെ വൈദ്യുതിപ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ പുതിയ സബ്‌സ്റ്റേഷൻ സ്ഥാപിക്കാൻ സ്ഥലമെടുപ്പു നടപടിയുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുസമദ് സമദാനി എം.പി. മുഖ്യാതിഥിയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, തലക്കാട് പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പ, കെ.എസ്.ഇ.ബി. ട്രാൻസ്‌മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ സജി പൗലോസ്, അഡ്വ. പി. ഹംസക്കുട്ടി, പിൻ പുറത്ത് ശ്രീനിവാസൻ, അഡ്വ. കെ. ഹംസ, അഡ്വ. ഷമീർ പയ്യനങ്ങാടി, എ. ഗോപാലകൃഷ്ണൻ, പ്രേംനാഥ്, കെ. ശാന്തി എന്നിവർ സംസാരിച്ചു.സബ് സ്റ്റേഷന് സ്ഥലംനൽകിയ ഭൂവുടമകളെ ചടങ്ങിൽ ആദരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *