എടപ്പാൾ : വട്ടംകുളം ഗ്രാമപ്പഞ്ചായത്തിന്റെ സ്വച്ഛതാ ഹി സേവ പരിപാടിയുടെ ഉദ്ഘാടനവും നഗരശുചീകരണവും പ്രസിഡന്റ് എം.എ. നജീബ് നിർവഹിച്ചു.വൈസ് പ്രസിഡന്റ് ഫസീല സജീബ് അധ്യക്ഷയായി. അംഗങ്ങളായ കഴുങ്ങിൽ മജീദ്, ഹസൈനാർ നെല്ലിശ്ശേരി, ഇ.എസ്. സുകുമാരൻ, കെ.പി. റാബിയ, കെ. അനിത, ശ്രീജ പാറക്കൽ, അക്ബർ പനച്ചിക്കൽ, ആസൂത്രണസമിതി ഉപാധ്യക്ഷൻ ഇബ്രാഹിം മൂതൂർ എന്നിവർ പ്രസംഗിച്ചു.എൻ.എസ്.എസ്., ഹരിത കർമസേന, കുടുംബശ്രീ, ആരോഗ്യ, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.