പൊന്നാനി : ‘നഗരസഭാ മാലിന്യമുക്തം നവകേരളം’ രണ്ടാം ഘട്ടത്തിന്റെ നിർവഹണസമിതി രൂപവത്കരണ യോഗം നഗരസഭ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു.മാലിന്യമുക്ത സംസ്ഥാനമായി 2025 മാർച്ച് 30-നകം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്ത പരിപാടികൾ നടത്തുന്നതിനുള്ള കർമ്മപരിപാടികൾ ആവിഷ്കരിക്കുന്നതിന് വിവിധ മേഖലകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു യോഗം.

ജില്ലാ ആസൂത്രണസമിതി അംഗം എ. ശ്രീധരൻ കർമ്മപരിപാടിയുടെ വിശദീകരണം നടത്തി.നഗരസഭാ ഉപാധ്യക്ഷ ഷീന സുദേശൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിൽ അംഗങ്ങൾ, സ്ഥാപന മേധാവികൾ, വിവിധ രാഷ്ട്രീയപ്പാർട്ടി, ക്ലബ്ബ്, യുവജന സംഘടനകൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, പ്രഥമാധ്യാപകർ, കോസ്റ്റൽ പോലീസ്, പൊന്നാനി പോലീസ്, ഫയർഫോഴ്സ്, എം.വി.ഡി., കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മസേന, ആരോഗ്യവിഭാഗം, നവകേരള മിഷൻ ആർ.പി, ശുചിത്വമിഷൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *