കുറ്റിപ്പുറം: തവനൂർ കേളപ്പജി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ അപ്രത്യക്ഷമായ സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. സർക്കാറിന്റെ HSCAPൽ നിന്നാണ് ടി.സി വിതരണം ചെയ്തെന്ന രീതിയിൽ ഡിലീറ്റായിരിക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ 17 വിദ്യാർഥികളുടെ ടി.സികളാണ് കാണാതായത്. പ്രിൻസിപ്പലിന് മാത്രമേ ഐ.ഡിയും പാസ്‌വേഡും നൽകി സൈറ്റിൽ കയറി ഇത് എടുക്കാനാകൂ. ഇത് സാങ്കേതിക പ്രശ്നമല്ലെന്ന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതിനെ തുടർന്നാണ് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്. ഹാക്ക് ചെയ്തതാകാം എന്നാണ് നിഗമനം.