പുറത്തൂർ : പടിഞ്ഞാറെക്കര ടൂറിസം ബീച്ചിൽ ലോക വിനോദസഞ്ചാര ദിനം ആഘോഷിച്ചു. പട്ടം പറത്തിയും സഞ്ചാരികൾക്ക് മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. ബീച്ച് മാനേജർ സലാം താണിക്കാട് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സന്തോഷ്, മനോജ് പുളിക്കൽ, സുമേഷ് കുറ്റിപ്പുറം, ശിഹാബ് പള്ളിക്കലകത്ത്, കെ. ഗൗരി, കെ. ബിന്ദു, കെ. സൗമിനി, സി. ലളിത, കെ. ഷാഹിന എന്നിവർ പ്രസംഗിച്ചു.