എടപ്പാൾ : ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്ന ഗുരുതര രോഗികൾക്കുള്ള സഹായപദ്ധതിയായ അരികെയുടെ ഭാഗമായി വൃക്ക, കരൾ രോഗികൾക്ക് മരുന്ന്, ഡയലൈസർ, ട്യൂബ് എന്നിവ വിതരണംചെയ്തു. പ്രസിഡന്റ് സി.വി. സുബൈദ ഉദ്ഘാടനംചെയ്തു. കെ. പ്രഭാകരൻ അധ്യക്ഷനായി. ഷീന മൈലാഞ്ചിപ്പറമ്പിൽ, എ. ദിനേശൻ, ക്ഷമ റഫീഖ്, എ. കുമാരൻ, പി. സീനത്ത് എന്നിവർ പ്രസംഗിച്ചു.