പൊന്നാനി : പി.വി. അൻവറിന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരേ സി.പി.എം. പൊന്നാനി ഏരിയാ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.ചന്തപ്പടിയിൽനിന്നാരംഭിച്ച പ്രകടനം കുണ്ടുകടവ് ജങ്ഷനിൽ സമാപിച്ചു. ജില്ലാ കമ്മിറ്റിയംഗം ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് സി.പി. മുഹമ്മദ് കുഞ്ഞി, ടി.എം. സിദ്ദീഖ്, എം.എ. ഹമീദ്, ഇ.ജി. നരേന്ദ്രൻ, പി.വി. ലത്തീഫ്, പി.വി. അയൂബ്, യു.കെ. അബൂബക്കർ, പി. ഇന്ദിര, രജീഷ് ഊപ്പാല എന്നിവർ നേതൃത്വം നൽകി.എടപ്പാൾ പി.വി. അൻവർ എം.എൽ.എ.ക്കെതിരേ പ്രതിഷേധവുമായി എടപ്പാളിൽ സി.പി.എം. എടപ്പാൾ ഏരിയാ കമ്മിറ്റി പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി ടി. സത്യൻ, സി. രാമകൃഷ്ണൻ, കെ. പ്രഭാകരൻ, കെ. വിജയൻ, എം. മുരളി, ഇ. രാജഗോപാലൻ, എൻ.ആർ. അനീഷ് എന്നിവർ നേതൃത്വം നൽകി.