എടപ്പാൾ : പതിറ്റാണ്ടുകളായി തകർന്നു കിടക്കുന്ന കണ്ടനകം – കാലടി റോഡിന് ശാപമോക്ഷം. കണ്ടനകം മുതൽ മാക്കുണ്ണിപ്പടി ഭാഗം വരെയുള്ള റോഡാണ് നവീകരിക്കുന്നത്. ഇതിന് മുന്നോടിയായി കൾവർട്ടുകളുടെ നിർമാണം ആരംഭിച്ചു. കാലടി പഞ്ചായത്തിലെ 8–ാം വാർഡിൽപ്പെട്ട റോഡ് വർഷങ്ങളായി തകർന്ന അവസ്ഥയിലായിരുന്നു.കണ്ടനകത്ത് നിന്ന് കാലടി മേഖലയിലേക്ക് എത്തിപ്പെടാനുള്ള പ്രധാന പാതയാണിത്. ഇതേ തുടർന്നാണ് പഞ്ചായത്ത് 12.5 ലക്ഷം രൂപ വകയിരുത്തി പ്രവൃത്തികൾ നടത്തുന്നത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി വാർഡ് മെംബർ എൻ.കെ.അബ്ദുൽ ഗഫൂർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *